സ്റ്റോക്ക് ഓൺ ട്രെന്റ് പിടിക്കാൻ കെ സി എ യുടെ പടയൊരുക്കം… നേതൃത്വത്തിലേക്ക് എത്തിച്ചേർന്നത് ജോസ് വര്‍ഗീസ്, അനിൽ പുതുശ്ശേരി, ജ്യോതിസ് ജോസഫ് , ബിനോയി ചാക്കോ എന്നീ യുവതുർക്കികൾ…
സോബിച്ചൻ കോശി
സ്റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹിക തലത്തിലും, രാജ്യതലത്തിലും ദൃശ്യമാണ്. കുടുംബതലത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്, കുടുംബസമ്പാദ്യം, ആഹാരം, ആരോഗ്യം,പാര്‍പ്പിടം, വിദ്യാഭ്യാസ നിലവാരം എന്നീ രംഗങ്ങളില്ഉണ്ടായിട്ടുള്ള പുരോഗതി സ്പഷ്ടമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യത്തിന്റെ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ റമിറ്റന്‍സ് സഹായിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സേനയുടെ പ്രത്യേകത ധാരാളം പ്രൊഫഷണൽ യുവജനങ്ങളെ കേരളത്തിന് പുറത്ത് പോവാൻ സഹായിക്കുന്നു. ഇക്കാരണത്താൽ ലോകം മുഴുവനായി കേരളത്തിൽ നിന്നുള്ള മലയാളികൾ വ്യാപിച്ച് കിടക്കുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ (കരട്) പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു. അവരിൽ നിന്നുള്ള റമിറ്റൻസ് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉല്പാദനത്തിന്റെ 36.5 ശതമാനത്തോളമാണ്.
യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സ്റ്റോക്ക് ഓൺ ട്രെന്റ് കേരളാ കൾച്ചറൽ അസോസിയേഷന്റെ (കെ .സി .എ ) 2018-2019 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സാമൂഹ്യ സാമുദായിക മേഖലകളിൽ പ്രവർത്തന പാരമ്പര്യമുള്ള ജോസ് വര്‍ഗീസ് എത്തിയപ്പോൾ സെക്രട്ടറി ആയി സ്റ്റോക്ക് ഓൺ ട്രെന്റിലെ നല്ലൊരു സംഘാടകനും മികച്ചൊരു ഗായകനുമായ അനിൽ പുതുശേരി തിരഞ്ഞെടുക്കപ്പെട്ടു. കെ സി എ യുടെ മുൻകാല പ്രവർത്തകനും മികച്ച സംഘാടകനും ആയ ജ്യോതിസ് ജോസഫ് ട്രെഷർ സ്ഥാനത്തേക്ക് എത്തിച്ചേർന്നു. കെ സി എ യുടെ മുൻകാലങ്ങളിലെ സജീവ പ്രവർത്തകനും മികച്ച സംഘാടകനും ആയ ബിനോയി ചാക്കോ വീണ്ടും അക്കാഡമി കോ ഓർഡിനേറ്റർ ആയി . വൈസ് പ്രസിഡന്റ് ഡാലിയ മണി, ജോയിന്റ് സെക്രട്ടറി സോഫി നൈജോ എന്നിവരും, ജോയിന്റ് ട്രെഷറർ സെബാസ്റ്റ്യൻ ജോർജ് . കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ സബ് ഓർഡിനേറ്റർമാരായി സോക്രട്ടീസ്, ജോസ് ആൻ്റണി എന്നിവർ കടന്നു വന്നു
പബ്ലിക് റിലേഷൻസ് & പ്രോഗ്രാം കോഓർഡിനേറ്റർ സ്ഥാനങ്ങളിലേക്ക് രാജീവ് വാവ, ചന്ദ്രിക ഗൗരിയമ്മ എന്നിവർക്കൊപ്പം സോബിച്ചൻ കോശിയും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിന്ദു അപ്പൻ, ഡിക്ക് ജോസ്, ബിജു മാത്യു, ജെയിംസ് തോമസ്, റോയി യോഹന്നാൻ, സാബു എബ്രഹാം, ശ്രീകുമാർ, സജി ജോസ് സുധീഷ്, റോൺ, സനിൽ രാജ്, സൈജു എം ജി, എന്നിവർ കടന്നുവന്നു.
2018 – ലെ പ്രധാനപ്പെട്ട കെ സി എ പരിപാടികൾ
Family Get Together- 02/06/2018
Family Tour – 21/07/2018- to Hull
ONAM – 16/9/2018.
പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്ക് കെ സി എ എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക