Take a fresh look at your lifestyle.

20 -20 ഇന്ത്യ ശ്രീലങ്ക മത്സരം ഇന്ന്‌ കട്ടക്കിൽ

മലയാളി താരം ബേസിൽ തമ്പി ഇന്ന് ഫീൽഡിൽ ഇറങ്ങുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം ആരംഭിക്കുക

കട്ടക്ക് : ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാവും. ലങ്കയ്‌ക്കെതിരെ നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യ ട്വന്റി 20 യിലും ഇതേ നേട്ടം ആവര്‍ത്തിക്കുവാനായിരിക്കും ശ്രമിക്കുക. മലയാളി താരം ബേസില്‍ തമ്പി ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. യുവനിരയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് കളത്തിലിറങ്ങുന്നത്.

രോഹിത്. മനീഷ് പാണ്ഡെ,ലോകേഷ് രാഹുല്‍, എം.എസ് ധോണി,ഹര്‍ദ്ദിക്ക് പാണ്ഡ്യ അടങ്ങിയ ശക്തമായ ബാറ്റിംഗ് നിര ഇന്ത്യക്കുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ മൂന്നാമനായി കളത്തിലിറങ്ങും. സിംബാവെയ്‌ക്കെതിരായ ട്വന്റി20 കളിച്ച ജയദേവ് ഉനദ്കടിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം ആരംഭിക്കുക.

Leave A Reply

Your email address will not be published.