ഒന്നിനെതിരെ ആറു ഗോളുകൾക്ക് പാനമയെ നിലംപരിശാക്കി ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അവശേഷിക്കുന്ന മത്സരത്തിൽ ബെൽജിയമായുള്ള ഫലം ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കും. ലോകകപ്പിലെ ആദ്യഗോൾ നേടി പനാമ ചരിത്രത്തിൽ ഇടപിടിച്ചു.
കളിയുടെ തുടക്കം തൊട്ട് തന്നെ മികച്ച ആക്രമണ ഫുട്ബോളാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. കോർണർ എടുത്ത ട്രിപ്പിയറിന്റെ പ്ക്രോസ്സിനു തലവെച്ച് സ്ടോൺസ് ആണ് ആദ്യഗോൾ നേടിയത്, തുടർന്ന് ലിംഗാർഡിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റി കേയ്ൻ ലീഡ് രണ്ടാക്കി ഉയർത്തി. പെട്ടെന്ന് തന്നെ മൂന്നാം ഗോളും പിറന്നു. ബോക്സിനു പുറത്തുനിന്നും ലിംഗാർഡ് തൊടുത്ത ഷോട്ട് കറങ്ങിത്തിരിഞ്ഞ് വലയിലെത്തി. മനോഹരമായ ഈ ഗോൾ കുട്ടീഞ്ഞോ നേടിയ ഗോളിനെ ഓർമ്മിപ്പിച്ചു. വീണ്ടും ഇംഗ്ലണ്ട് ഗോളിനായി പോരാടി. പനാമ ഗോൾ മേഖലയിൽ വെച്ച് വീണ്ടും ഫൗൾ ചെയ്തതിന് മറ്റൊരു പെനാല്‍റ്റി ലഭിച്ചു. വീണ്ടും ഹരി കെയ്ൻ പിഴവുകളില്ലാതെ ഗോളാക്കി മാറ്റി. നാലു ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിൽ. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ റൊണാൾഡോയുടെയും, ലുകാകുവിന്റെയും ഒപ്പമെത്തി കെയ്ൻ. ബോക്സിനു മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവിലാണ് നാലം ഗോൾ പിറന്നത്. സ്റ്റെർലിങ്ങിന്റെ ഹെഡ്ഡർ ഗോളി തട്ടി മാറ്റിയെങ്കിലും തൊട്ടടുത്ത് നിന്ന സ്ടോൺസ് അത് വലയിലാക്കി. പകുതി സമയം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല.ലോഫ്റ്റസ് ചീക്കിന്റെ ഷോട്ടിൽ കിട്ടിയ നേരിയ ഡിഫ്ലക്ക്ഷൻ ഗോളായി മാറുകയായിരുന്നു. ഹാരി കെയ്ന്റെ ഹാട്രിക്ക് ഗോൾ. ആറു ഗോളിന് മുന്നിലായ ഇംഗ്ളണ്ട് പ്രധാന താരങ്ങളെ പിൻവലിച്ചു. പിന്നീട് കളി മന്ദഗതിയിലായി. ഈ അവസരം മുതലാക്കി ഉണർന്ന് കളിച്ച പാനമ അവില തങ്ങളുടെ ആദ്യ ലോകകപ്പ് ഗോൾ നേടി. അവില എടുത്ത ഫ്രീകിക്ക് ഫെലിപെ ബലോയ് ഗോളാക്കി മാറ്റുകയായിരുന്നു.പാനമയുടെ ആശ്വാസഗോൾ പക്ഷെ ആരാധകർ ആഘോഷമാക്കി മാറ്റി.
6-1 ന് നേടിയ ആധികാരിക ജയം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടി. ഇന്നലെ നടന്ന മത്സരത്തിൽ ബെല്‍ജിയം 5-2 ന് ടുണീഷ്യയെ മറികടന്നു. ഇരു ടീമുകളും മികച്ച ഫോർമിലാണെന്നിരിക്കെ അവസാന മത്സരം തീപാറും.